Saturday, July 25, 2026
Kerala News

മനസ്സില്‍ ഒന്നും വച്ച് വേറെയൊന്നും പറയുന്ന ആളല്ല; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി രമേശ് ചെന്നിത്തല

മനസ്സില്‍ ഒന്നും വച്ച് വേറെയൊന്നും പറയുന്ന ആളല്ല; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി രമേശ് ചെന്നിത്തല


കൊല്ലം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെള്ളാപ്പള്ളി മനസ്സില്‍ ഒന്നുവെച്ച് വേറൊന്നും പറയുന്ന ആളല്ലെന്നും ഉള്ള കാര്യങ്ങള്‍ തുറന്ന് പറയുന്ന വ്യക്തിയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

വര്‍ഗീയ പ്രസ്താവനകളെ തുടര്‍ന്ന് വെള്ളാപ്പള്ളിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന സമയത്താണ് ചെന്നിത്തലയുടെ പ്രസ്താവന. വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കുന്ന വേദിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്.

വെള്ളാപ്പള്ളി ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും അതുപോലെ തന്നെ സ്‌നേഹവും നേടി. കേരളത്തിലെ പാവപ്പെട്ടവര്‍ക്കായി എസ്എന്‍ഡിപി യോഗത്തെ പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു, എന്ന് ചെന്നിത്തല പറഞ്ഞു.

വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപി വിദ്യാഭ്യാസ രംഗത്ത് വളര്‍ച്ച കൈവരിച്ചുവെന്നും, ഏറ്റവും അഭിനന്ദനാര്‍ഹമായ പദ്ധതി മൈക്രോ ഫിനാന്‍സിംഗ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും തൊഴില്‍ ഇല്ലായ്മയ്ക്കുമെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ചെന്നിത്തല പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment