Saturday, July 25, 2026
Kerala News

പടക്കം കൈയ്യിലിരുന്ന് പൊട്ടി; യുവാവിന്‍റെ രണ്ട് വിരലുകൾ നഷ്ടമായി

പടക്കം കൈയ്യിലിരുന്ന് പൊട്ടി; യുവാവിന്‍റെ രണ്ട് വിരലുകൾ നഷ്ടമായി


തിരുവനന്തപുരം വെഞ്ഞാറമൂടിൽ പടക്കം കൈയ്യിലിരുന്ന് പൊട്ടിയുണ്ടായ അപകടത്തിൽ യുവാവിന്‍റെ രണ്ട് വിരലുകൾ നഷ്ടപ്പെട്ടു. മണലിമുക്ക് സ്വദേശിയായ ശ്രീജിത്ത് (33) ആണ് പരുക്കേറ്റത്.

ദീപാവലി ആഘോഷത്തിനായി വീടിന് സമീപം റോഡരികിൽ പടക്കം കത്തിക്കുമ്പോഴാണ് ദുരന്തം സംഭവിച്ചത്. പടക്കം കയ്യിലിരുന്ന് പൊട്ടിയതിനെ തുടർന്ന് ശ്രീജിത്തിന്‍റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ശ്രീജിത്തിന്‍റെ രണ്ട് വിരലുകൾ മുറിഞ്ഞ് നിലത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാരാണ് ഉടൻ ആംബുലൻസ് വിളിച്ച് മുറിഞ്ഞ വിരലുകളുമായി ശ്രീജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

Related News

Comments

No comments yet. Be the first to comment!

Leave a Comment