ശബരിമലയില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണ്ണം മറിച്ചു വിറ്റുവെന്ന് സമ്മതിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. സ്‌പോണ്‍സര്‍മാരില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണവും പണമാക്കി. ഇന്നലത്തെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. പണം ഭൂമി ഇടപാടുകള്‍ക്ക് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സമ്മതിച്ചു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ നിര്‍ണായക രേഖകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭൂമി ഇടപാടുകളുടെ രേഖകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും ഉള്‍പ്പെടെ പോറ്റിയുടെ ഹാര്‍ഡ് ഡിസ്‌ക്കും അന്വേഷണ സംഘം പിടിച്ചെടുത്തു. പത്ത് മണിക്കൂറോളമാണ് അന്വേഷണ സംഘം പോറ്റിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.
അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തിയേക്കും. തിരുവനന്തപുരം കിളിമാനൂരിലെ പോറ്റിയുടെ വീട്ടിലെത്തിച്ച് ആയിരിക്കും ആദ്യ തെളിവെടുപ്പ്. അതേസമയം മുരാരി ബാബു ഉള്‍പ്പെടെയുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്‌തേക്കും.ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയതായാണ് .
ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നിന്നും രണ്ടു കിലോ സ്വര്‍ണ്ണം കവര്‍ച്ച നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ തട്ടിയെടുത്ത സ്വര്‍ണ്ണം എന്ത് ചെയ്തുവെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യത്തിലാണ് നിലവില്‍ എസ്‌ഐടി അന്വേഷണം.
Comments
No comments yet. Be the first to comment!
Leave a Comment