ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് അന്വേഷണ സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭൂമി ഇടപാടുകളുടെ രേഖകള്‍ കസ്റ്റഡിയിലെടുത്തു. കൂടാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും ഉള്‍പ്പെടെ പോറ്റിയുടെ ഹാര്‍ഡ് ഡിസ്‌ക്കും അന്വേഷണ സംഘം പിടിച്ചെടുത്തു. പത്ത് മണിക്കൂറോളമാണ് അന്വേഷണ സംഘം പോറ്റിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.
അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തിയേക്കും. തിരുവനന്തപുരം കിളിമാനൂരിലെ പോറ്റിയുടെ വീട്ടിലെത്തിച്ച് ആയിരിക്കും ആദ്യ തെളിവെടുപ്പ്. തട്ടിയെടുത്ത സ്വര്‍ണ്ണം എന്ത് ചെയ്തുവെന്ന് പോറ്റി ഇതുവരെ പറഞ്ഞിട്ടില്ല. അതേസമയം മുരാരി ബാബു ഉള്‍പ്പെടെയുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്‌തേക്കും. ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയതായാണ് .
ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നിന്നും രണ്ടു കിലോ സ്വര്‍ണ്ണം കവര്‍ച്ച നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ തട്ടിയെടുത്ത സ്വര്‍ണ്ണം എന്ത് ചെയ്തുവെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യത്തിലാണ് നിലവില്‍ എസ്‌ഐടി അന്വേഷണം.
Comments
No comments yet. Be the first to comment!
Leave a Comment