തിരുവനന്തപുരം;കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇതര സംസ്ഥാനക്കാരനാണെന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.50-ലധികം ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘമാണ് പ്രതിക്കായി വ്യാപകമായ തിരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് 25കാരിയായ ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ടെക്‌നോപാര്‍ക്കിന് സമീപമുള്ള കഴക്കൂട്ടം പ്രദേശത്തുള്ള ഹോസ്റ്റലിലായിരുന്നു സംഭവം നടന്നത്. അതിക്രമിച്ച് കയറിയ അജ്ഞാതന്‍ യുവതിയെ ഉപദ്രവിക്കുകയും അവള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് യുവതി പൊലീസില്‍ വിവരം അറിയിച്ചതിനൊടുവില്‍ കഴക്കൂട്ടം എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി
Comments
No comments yet. Be the first to comment!
Leave a Comment