Saturday, July 25, 2026
Kerala News

കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സര്‍ക്കാരാണ്; വിഡി സതീശന്‍

കേരളം ഭരിക്കുന്നത്  കൊള്ളക്കാരുടെ സര്‍ക്കാരാണ്; വിഡി സതീശന്‍

കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത് ഇടത് സര്‍ക്കാരിന്റെ അവസാന നാളുകളാണ്. 2026ല്‍ യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തിലേറും. ശബരിമല കേസുകള്‍ എല്ലാം പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എല്ലാവരെയും ഞെട്ടിച്ച മോഷണത്തിന്റെ കഥ അറിഞ്ഞിട്ടും മൂടിവെക്കുകയായിരുന്നെന്നും ഹൈക്കോടതിയാണ് അത് പുറത്തുകൊണ്ടുവന്നതെന്നും സതീശന്‍ പറഞ്ഞു. 1999ല്‍ 30 കിലോ സ്വര്‍ണം ഉണ്ടായിരുന്നു. എന്നാല്‍ ദേവസ്വം മാനുവല്‍ തെറ്റിച്ച് കൊണ്ട്, ദേവസ്വം വകുപ്പിന്റെ അനുവാദത്തോടുകൂടിയാണ് ദ്വാരപാലക ശില്‍പങ്ങള്‍ ഉള്‍പ്പെടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശാന്‍ എന്ന വ്യാജേന കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ കടകംപള്ളിയെ വി.ഡി. സതീശന്‍ വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെ, കള്ളന്മാര്‍ നടത്തിയ കളവ് ആരും അറിഞ്ഞില്ലെങ്കില്‍ അവര്‍ വീണ്ടും കവര്‍ച്ച നടത്തും. ദേവസ്വം മന്ത്രിയും ബോര്‍ഡും അറിഞ്ഞാണ് എല്ലാം നടന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.




Related News

Comments

No comments yet. Be the first to comment!

Leave a Comment