പാലക്കാട്: പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ലഭിച്ച ഇരട്ട ജീവപര്യന്ത ശിക്ഷയില്‍ സജിതയുടെ കുടുംബം തൃപ്തി പ്രകടിപ്പിച്ചു. പ്രതീക്ഷിച്ചതുപോലെയുള്ള വിധിയാണിതെന്നും കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് കോടതി വിധിച്ചതെന്നും കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇനി ചെന്താമരയ്ക്ക് പരോളോ ജാമ്യമോ ലഭിക്കരുത്. ഞങ്ങള്‍ ഭയത്തിലാണ് ജീവിക്കുന്നത്. കോടതിയിലും നില്‍ക്കുമ്പോള്‍ പേടി തോന്നിയിരുന്നു. നീതി ലഭിച്ചതില്‍ നന്ദിയുണ്ട് എന്നും സജിതയുടെ മക്കള്‍ പറയുന്നു.
സജിതയുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. അവര്‍ക്ക് ആരുമില്ലാതാക്കിയത് ചെന്താമരയാണ്. സര്‍ക്കാര്‍ സംരക്ഷണവും സഹായവും നല്‍കണം. എല്ലാവരും ജോലി നല്‍കാമെന്ന് പറഞ്ഞിരുന്നു, പക്ഷേ ഇതുവരെ ഒന്നും നടന്നിട്ടില്ല. സര്‍ക്കാര്‍ ഇത് കൂടി പരിഗണിക്കണം എന്നും സജിതയുടെ സഹോദരി ആവശ്യപ്പെട്ടു.
Comments
No comments yet. Be the first to comment!
Leave a Comment