Saturday, July 25, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റി

 ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റി


തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണത്തിന് നിര്‍ണായകമായ ചോദ്യങ്ങള്‍ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി മറുപടി നല്‍കാതിരുന്നതായി വിവരം. ഹൈദരാബാദിലേക്ക് സ്വര്‍ണപ്പാളി എത്തിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളിലാണ് ഇയാള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സാധിക്കാത്തത്.

2019-ല്‍ സന്നിധാനത്തില്‍ നിന്നും കൊണ്ടുപോയ സ്വര്‍ണപ്പാളി ആദ്യം ബംഗളൂരുവിലേക്ക്, പിന്നീട് ഹൈദരാബാദിലേക്ക് മാറ്റി സൂക്ഷിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണപ്പാളികള്‍ ഹൈദരാബാദില്‍ സൂക്ഷിച്ചത് ഏകദേശം 39 ദിവസത്തേക്ക്. എന്നാല്‍ പൂജിക്കാനായി കൊണ്ടുപോയതാണ് എന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം എസ്‌ഐടി സംഘം വിശ്വാസയോഗ്യമല്ലെന്ന് വിലയിരുത്തി.

ഹൈദരാബാദില്‍ സ്വര്‍ണപ്പാളി സ്വീകരിച്ചത് നാഗേഷ് എന്നയാളാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ടെന്ന് വിവരം. നാഗേഷിനെ കണ്ടെത്തി ഉടന്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് സംഘം.


Related News

Comments

No comments yet. Be the first to comment!

Leave a Comment