പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍ കോടതിയാണ് വിധി പറഞ്ഞത്. ഇരട്ട ജീവപര്യന്തം തടവിന് പുറമെ മുന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു.
പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്ന് വാദിച്ച പ്രതിഭാഗം ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലായിരുന്നുവെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്.
വിധി കേള്‍ക്കാന്‍ സജിതയുടെ മക്കള്‍ കോടതിയില്‍ എത്തിയിരുന്നു. ഭാര്യ പിണങ്ങിപോകാന്‍ കാരണം സജിതയാണെന്ന് പറഞ്ഞാണ് 2019 ഓഗസ്റ്റ് 31 ന് ചെന്താമര സജിതയെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ 2025 ജനുവരി 27ന് സജിതയുടെ ഭര്‍ത്താവ് സുധാകരനേയും അമ്മ ലക്ഷ്മിയേയും കൊന്നു.
Comments
No comments yet. Be the first to comment!
Leave a Comment