ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. ശബരിമല മേല്‍ശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇ.ഡി പ്രസാദ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എം.ജി മനു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. ശബരിമല സന്നിധാനത്ത് വെച്ച് ഇന്ന് രാവിലെ എട്ടേകാലോടെ നടന്ന നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തിരഞ്ഞെടുത്തത്.
ശബരിമല മേല്‍ശാന്തിയെ പന്തളം കൊട്ടാരം പ്രതിനിധിയായ കശ്യപ് വര്‍മ്മയും, മാളികപ്പുറം മേല്‍ശാന്തിയെ മൈഥിലി വര്‍മ്മയുമാണ് നറുക്കെടുത്തത്. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ് ഇ.ഡി പ്രസാദ് നമ്പൂതിരി. എം.ജി മനു നമ്പൂതിരി കൊല്ലം കൂട്ടിക്കട ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.
ഹൈക്കോടതിയുടെ കൃത്യമായ മേല്‍നോട്ടത്തിലാണ് ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. ശബരിമല മേല്‍ശാന്തിയാവാനുള്ള പട്ടികയില്‍ 14 പേരും മാളികപ്പുറത്തേക്ക് 13 പേരുമാണുണ്ടായിരുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment