Saturday, July 25, 2026
Kerala News

ഇടുക്കിയില്‍ ശക്തമായ മഴ; മുല്ലപ്പെരിയാര്‍ തുറക്കുമെന്ന് തമിഴ്‌നാട്

ഇടുക്കിയില്‍ ശക്തമായ മഴ; മുല്ലപ്പെരിയാര്‍ തുറക്കുമെന്ന് തമിഴ്‌നാട്

ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴ. കുമളി മേഖലയില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. കുമളിയില്‍ തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട ഒരു വീട്ടില്‍ കുടുങ്ങിയ അഞ്ചുപേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. പേമാരിയെത്തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലുകളും മലവെള്ളപ്പാച്ചിലുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് മുകളില്‍ എത്തി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് രാവിലെ 8 മണിക്ക് 13 ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സെക്കന്‍ഡില്‍ 5000 ഘനയടി വെള്ളം വരെയായിരിക്കും പെരിയാര്‍ നദിയിലേക്ക് ഒഴുക്കിവിടുക.






Related News

Comments

No comments yet. Be the first to comment!

Leave a Comment