Saturday, July 25, 2026
Kerala News

പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചു

പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചു

തൃശ്ശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് . 71 ദിവസത്തിന് ശേഷം പുനരാരംഭിച്ചു.  ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയത്. പഴയ നിരക്കില്‍ തന്നെയാകണം യാത്രക്കാരില്‍ നിന്ന് ടോള്‍ തുക ഈടാക്കേണ്ടത്. പത്യേക സാഹചര്യത്തില്‍ ടോള്‍ ബൂത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ആഗസ്റ്റ് ആറിനാണ് ടോള്‍ വിലക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയത്.  ്രഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ടോള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നാലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിച്ചു. 

ചിലയിടങ്ങളില്‍ ഇപ്പോഴും പ്രശ്‌നങ്ങളുണ്ടെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ദേശീയപാത അതോറിറ്റിയെ കൂടി പരിഗണിച്ചാണ് ടോള്‍ വിലക്ക് നില്‍ക്കാനുള്ള ഹൈക്കോടതി തീരുമാനം. ജലപക്ഷത്ത് കൂടി നിന്നുള്ള തീരുമാനമായതിനാല്‍ പുതുക്കിയ ടോള്‍ നിരക്ക് ഈടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി തീരുമാനത്തെ ഹര്‍ജിക്കാര്‍ സ്വാഗതം ചെയ്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment