Saturday, July 25, 2026
Kerala News

ശബരിമല സ്വര്‍ണ്ണക്കൊളള: ഉണ്ണികൃഷ്ണന്‍ പോറ്റി എസ്‌ഐടി കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണ്ണക്കൊളള: ഉണ്ണികൃഷ്ണന്‍ പോറ്റി എസ്‌ഐടി കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എസ്‌ഐടി കസ്റ്റഡിയില്‍. ഒക്ടോബര്‍ 30 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കോടതിയില്‍ നിന്നിറക്കി വൈദ്യ പരിശോധന പൂര്‍ത്തിയാക്കി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

അന്വേഷണ സംഘം പോറ്റിയുമായി ഉടന്‍ തെളിവെടുപ്പിന് പോയേക്കും. ആദ്യ തെളിവെടുപ്പ് ബെംഗളൂരുവിലെന്ന് സൂചന. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു യാത്ര ദുരൂഹമെന്നും എസ്ഐടി വിലയിരുത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മുന്‍ മൊഴികളിലും വൈരുധ്യമുണ്ടെന്നും എസ്ഐടി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്ഐടി കസ്റ്റഡിയില്‍ എടുത്തത്. 

ഇന്നലെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഗൂഢാലോചനയില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിനും പങ്കുണ്ട്. പുറത്തു നിന്നും ആളെ എത്തിച്ച് സ്വര്‍ണ്ണം ഉരുക്കിയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിരുന്നു.





Related News

Comments

No comments yet. Be the first to comment!

Leave a Comment