Saturday, July 25, 2026
Kerala News

അബിന്‍ വര്‍ക്കിക് പോലും രക്ഷയില്ലാത്ത പാര്‍ട്ടി; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഖില്‍രാജ് സിപിഐഎമ്മില്‍ ചേര്‍ന്നു

അബിന്‍ വര്‍ക്കിക് പോലും രക്ഷയില്ലാത്ത പാര്‍ട്ടി; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഖില്‍രാജ് സിപിഐഎമ്മില്‍ ചേര്‍ന്നു

യൂത്ത് കോണ്‍ഗ്രസിന്റെ ഉദയംപേരൂര്‍ മണ്ഡലം പ്രസിഡന്റ് അഖില്‍രാജ് സിപിഐഎമ്മില്‍ ചേര്‍ന്നു. അബിന്‍ വര്‍ക്കിക്ക് രക്ഷയില്ലാത്ത പാര്‍ട്ടിയില്‍ തനിക്ക് രക്ഷയുണ്ടാവുമോ എന്നും അഖില്‍ രാജ് ചോദിച്ചു. തനിക്കൊപ്പം മറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഐഎംലേക്ക് വരുമെന്നും അഖില്‍ രാജ്. 

വിഡി സതീശന്റെ നിര്‍ദ്ദേശത്തോടെ രാജു പി നായര്‍ ഗ്രൂപ്പ് യോഗങ്ങള്‍ നടത്തിയെന്നും അഖില്‍ രാജ് ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ മാധ്യമങ്ങള്‍ക്ക് രാജു പി നായര്‍ വാര്‍ത്തകള്‍ നല്‍കി. വിഡി സതീശന്റെ നിര്‍ദേശത്തോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രാജൂ പി നായര്‍ പ്രവര്‍ത്തിച്ചതെന്നും അഖില്‍ രാജ് പറഞ്ഞു. 

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പടി ഇറങ്ങുന്നുവെന്ന് രണ്ടു ദിവസം മുന്നേ അഖില്‍ രാജ് തന്നെ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജി വെച്ചതായി അറിയിക്കുന്നു. വരും ദിവസങ്ങളില്‍ കള്ളന്‍ മാര്‍ ആരാണ് എന്ന തെളിവുമായി ഞാന്‍ ലൈവില്‍ വരും. എന്നെ സ്‌നേഹിച്ചവര്‍ക്കും വിശ്വസിച്ചവര്‍ക്കും വിഷമത്തോടെ നന്ദി പറയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.



Related News

Comments

No comments yet. Be the first to comment!

Leave a Comment