മനാമ: ഗള്‍ഫ് പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനില്‍. രാത്രിയോടെയാണ് മുഖ്യമന്ത്രി ബഹ്‌റൈനിലെത്തി. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം. ബഹറൈനിലെ പ്രതിപക്ഷ സംഘടനകള്‍ പരിപാടി ബഹിഷ്‌കരിക്കും. ബഹറൈന് ശേഷം ഒമാനിലാണ് മുഖ്യമന്ത്രിയുടെ അടുത്ത സന്ദര്‍ശനം. സൗദി ഒഴികെ എല്ലാ ജിസിസി രാഷ്ട്രങ്ങളിലും മുഖ്യമന്ത്രി എത്തും.
ബഹറൈന്‍ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മലയാളം മിഷനും ലോകകേരള സഭയും ചേര്‍ന്നാണ് സംഘാടനം. ബഹ്റൈനിലെ പ്രതിപക്ഷ സംഘടനകള്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സൗദി സന്ദര്‍ശനത്തിന് അനുമതി ലഭിക്കാത്തതിനാല്‍ കേരളത്തിലേക്ക് തിരിച്ചെത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി ഒമാനിലേക്ക് പോവുക.
ഈ മാസം 24 ന് ഒമാനിലെ മസ്‌കറ്റ്, 25ന് സലാല, 29ന് ഖത്തര്‍, നവംബര്‍ 5ന് കുവൈത്ത്, എട്ടിന് അബുദാബി, ഡിസംബര്‍ ഒന്നിന് ദുബായ് എന്നിവിടങ്ങളിലാണ് പരിപാടി. ഇടവേളകളില്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന തരത്തില്‍ അഞ്ചു ഘട്ടമായാണ് മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം.
Comments
No comments yet. Be the first to comment!
Leave a Comment