തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവത്തില്‍, ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തു. കന്റോണ്‍മെന്റ് പൊലീസാണ് ഡോ.രാജീവിന്റെ മൊഴി എടുത്തത്. തനിക്ക് ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നും, അനസ്‌തേഷ്യ വിഭാഗത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഡോക്ടര്‍ രാജീവ് മൊഴി നല്‍കി.
അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് കണ്ടെത്താനായാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്. ഇതിനായി ഡിഎംഒയ്ക്ക് കത്ത് നല്‍കി. കേസില്‍ സഹായിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്.
2023 മാര്‍ച്ച് 22 ന് നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമ്മയ്യയുടെ നെഞ്ചില്‍ വയറ് കുടുങ്ങിയത്. ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍, വയര്‍ മാറ്റാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമാകുമെന്നായിരുന്നു വിലയിരുത്തല്‍. വയര്‍ കുടുങ്ങി കിടക്കുന്നത് കൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നാണ് സുമയ്യയുടെ നിലപാട്.
Comments
No comments yet. Be the first to comment!
Leave a Comment