Saturday, July 25, 2026
Kerala News

ശബരിമല സ്വര്‍ണ്ണക്കൊളള: ചെന്നൈയില്‍ പരിശോധന തുടരുന്നു; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോണ്‍കോള്‍ വിവരങ്ങളും ശേഖരിച്ചു

ശബരിമല സ്വര്‍ണ്ണക്കൊളള: ചെന്നൈയില്‍ പരിശോധന തുടരുന്നു; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോണ്‍കോള്‍ വിവരങ്ങളും ശേഖരിച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ചെന്നൈ കേന്ദ്രീകരിച്ചു പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുന്നു. ദുരൂഹത സംശയിക്കുന്ന സ്മാര്‍ട്ട് ക്രിയേഷന്‍സിലാണ് പരിശോധന നടത്തുന്നത്. ഹൈദരാബാദില്‍ ഇന്ന് മുതല്‍ അന്വേഷണം നടത്താനും പ്രത്യേക സംഘം തീരുമാനിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ വെച്ച് സ്വര്‍ണപ്പാളി ഉരുക്കിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ആദ്യഘട്ട തെളിവ് ശേഖരണത്തിന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പടെയുള്ളവരുടെ ചോദ്യം ചെയ്യല്‍ മതിയെന്ന നിലപാടിലാണ് നിലവില്‍ അന്വേഷണ സംഘം. പോറ്റിയുടെ ഫോണിലേക്കുള്ള കോളുകളുടെയും പോറ്റി വിളിച്ച കോളുകളുടെയും പരിശോധനകളും നടക്കുന്നുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സിലെയും ദേവസ്വത്തിലെയും ജീവനക്കാര്‍, ഉന്നതരായ മറ്റു വ്യക്തികള്‍ തുടങ്ങിയവരെ പോറ്റി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ സമാഹരിക്കുകയാണ് ലക്ഷ്യം.  രണ്ടുവര്‍ഷത്തെ കോള്‍ലിസ്റ്റ് എടുത്തുകഴിഞ്ഞു.

ഇന്നലെയും ദേവസ്വം ആസ്ഥാനത്തെത്തി എസ്‌ഐടി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതിനിര്‍ദേശം. അന്വേഷണപുരോഗതി രണ്ടാഴ്ചകൂടുമ്പോള്‍ ഹൈക്കോടതിയെ അറിയിക്കുകയും വേണം.




Related News

Comments

No comments yet. Be the first to comment!

Leave a Comment