Saturday, July 25, 2026
Kerala News

പേരാമ്പ്ര സംഘര്‍ഷം: ഷാഫി പറമ്പിലിനെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം

പേരാമ്പ്ര സംഘര്‍ഷം: ഷാഫി പറമ്പിലിനെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം



കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിപിഎം വിശദീകരണ യോഗം നടത്തി. യോഗത്തില്‍ ഷാഫി പറമ്പില്‍ എംപിയെ ലക്ഷ്യമിട്ട് ഇപി ജയരാജന്‍ കടുത്ത വിമര്‍ശനവും ഭീഷണിസ്വഭാവമുള്ള പ്രസംഗവും നടത്തി. സൂക്ഷിച്ച് നടന്നാല്‍ മതി, മൂക്കിന്റെ പാലമേ ഇപ്പോള്‍ പോയുള്ളൂ, എന്നായിരുന്നു ഇപിയുടെ പരാമര്‍ശം. ഷാഫി എംപിയായത് നാട്ടിന്റെ കഷ്ടകാലമാണെന്നും അഹംഭാവവും ധിക്കാരവുമൊക്കെ കോണ്‍ഗ്രസ് ഓഫീസില്‍ പോയി പറഞ്ഞാല്‍ മതിയെന്നും ഇപി ജയരാജന്‍ പറഞ്ഞു.

സംഘര്‍ഷത്തില്‍ ബോംബ് എറിഞ്ഞിട്ടും പൊലീസ് സമാധാനമായ നിലപാട് സ്വീകരിച്ചതായും, ലാതിക്കൊണ്ട് ഏത് പൊലീസുകാരനാണ് ഷാഫിയെ തല്ലിയത്? എന്നും ഇപി ജയരാജന്‍ ചോദിച്ചു.

ഇതിനൊപ്പം, ഷാഫി പറമ്പിലിന് പരിക്ക് പറ്റിയതില്‍ യുഡിഎഫിനാണ് ഉത്തരവാദിത്വമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും പ്രതികരിച്ചു. മൂക്കിന് സര്‍ജറി കഴിഞ്ഞ ആളായ ഷാഫി എങ്ങനെ പെട്ടെന്ന് സംസാരിക്കുന്നു എന്നും എല്ലാ തെളിവുകളും പൊലീസ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment