മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിലെ കോഴക്കേസില്‍ ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് നല്‍കി. കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഈ നടപടി സ്വീകരിച്ചത്. ഹര്‍ജി ഒക്ടോബര്‍ 30-ന് വീണ്ടും പരിഗണിക്കും.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയ്യക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനായി രണ്ട് ലക്ഷം രൂപയും ഒരു സ്മാര്‍ട്ട് ഫോണും കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ആറ് ബിജെപി നേതാക്കള്‍ നല്‍കിയെന്നായിരുന്നു ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ആരോപണം.
സെഷന്‍സ് കോടതി കെ. സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ ഗുരുതരമായ നിയമവിരുദ്ധതയുണ്ടെന്നും, പൊലീസ് സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനം എടുത്തതെന്നും സര്‍ക്കാരിന്റെ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിയുടെ സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കി സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചതായി സര്‍ക്കാരിന്റെ വാദം.
Comments
No comments yet. Be the first to comment!
Leave a Comment