ഇടുക്കി; അടിമാലി പഞ്ചായത്തിലെ മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. വീടിന് മുകളിലേക്ക് മണ്ണ് പതിച്ച് വലിയ നാശനഷ്ടം സംഭവിച്ചു.
ചൂരക്കട്ടന്‍ സ്വദേശി അരുണ്‍ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴാണ് മണ്ണിടിച്ചില്‍ സംഭവിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ അരുണിനെ മണ്ണിനടിയില്‍ നിന്നും ജീവനോടെ കണ്ടെത്തി. അരക്ക് താഴെ വരെ മണ്ണ് മൂടിയ നിലയിലായിരുന്നു അദ്ദേഹം.
അരുണിനെ പുറത്ത് എടുത്ത് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് മൂന്ന് മണിയോടെ തുടങ്ങിയ ശക്തമായ മഴയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
Comments
No comments yet. Be the first to comment!
Leave a Comment