Saturday, July 25, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള വിവാദം: അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. സുനില്‍ കുമാറിനെ സ്പെന്‍ഡ് ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള വിവാദം: അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. സുനില്‍ കുമാറിനെ  സ്പെന്‍ഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. സുനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം എടുത്തത്. പ്രതി പട്ടികയില്‍ സുനില്‍ കുമാറിന്റെ പേരും ഉള്‍പ്പെട്ടതോടെയാണ് നടപടി.

ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിലും സുനില്‍ കുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് അടക്കം ബോര്‍ഡ് യോഗം വിശദമായി പരിശോധിച്ചതിന് ശേഷമാണ് നടപടി അന്തിമമായത്.

പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നത് രണ്ട് ഉദ്യോഗസ്ഥരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനുശേഷമാണ് കെ. സുനില്‍ കുമാറിനെയും സസ്പെന്‍ഡ് ചെയ്തത്.

കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെങ്കില്‍ വിശദമായ അന്വേഷണം ആവശ്യമാണ് എന്ന് ബോര്‍ഡ് യോഗം വിലയിരുത്തി. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വിരമിക്കല്‍ ആനുകൂല്യം പിന്‍വലിക്കല്‍ പോലുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും യോഗം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment