തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണെതിരായ ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) സമന്‍സ് വിവാദത്തില്‍ മുഖ്യമന്ത്രി തന്നെ വ്യക്തമായ മറുപടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് സതീശന്‍ പ്രതികരിച്ചത്.
വൈകാരികതയല്ല, ഉത്തരവാദിത്വമുള്ള മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കേസ് എന്തിനാണ് ഇഡി മറച്ചുവെച്ചത്, അതിന് പിന്നില്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം, എന്ന് സതീശന്‍ പറഞ്ഞു. വിഷയത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയന്റെ മകനെതിരെ നടപടി എടുക്കരുതെന്ന് മുകളില്‍ നിന്ന് ഇഡിക്ക് നിര്‍ദ്ദേശം ലഭിച്ചോ? എന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ ബോംബ് പൊട്ടും എന്ന് പറഞ്ഞിട്ടില്ല, സിപിഎം സൂക്ഷിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. അതുപോലെ പിണറായി വിജയനും സൂക്ഷിക്കണം, എന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി.
Comments
No comments yet. Be the first to comment!
Leave a Comment