തിരുവനന്തപുരം: കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയുടെ ആവശ്യം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തള്ളി.
യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ടതിനെത്തുടര്‍ന്ന്, കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അബിന്‍ വര്‍ക്കി ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി തീരുമാനത്തെ താന്‍ അംഗീകരിക്കുന്നുവെന്നും, എങ്കിലും കേരളത്തില്‍ തുടരാന്‍ അവസരം നല്‍കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുമെന്നും അബിന്‍ പറഞ്ഞു.
ദേശീയ സെക്രട്ടറി പദവിയിലേക്കുള്ള നിയമനത്തില്‍ താല്‍പര്യമില്ലെന്നും, സംസ്ഥാനത്ത് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കാനുള്ള അവസരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ അബിന് കേരളത്തില്‍ ഇരുന്ന് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാമല്ലോയെന്നും കെ സി വേണുഗോപാല്‍ കേരളത്തിലുമുണ്ട് ദേശീയ നേതൃത്വത്തിലുമുണ്ട്, കേരളത്തില്‍ ഇരുന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാം. അതിന് എന്താ കുഴപ്പം? കേരളത്തില്‍ നില്‍ക്കട്ടെ എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment