പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതിയായ ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കേസിലെ ശിക്ഷാ വിധി ഒക്ടോബര്‍ 16ന് പ്രഖ്യാപിക്കും.
കുറ്റക്കാരനായി വിധി വായിച്ചുനല്‍കുമ്പോള്‍ യാതൊരു വികാരപ്രകടനവുമില്ലാതെ ചെന്താമര കോടതിയില്‍ നിന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു പ്രതിയുടെ മറുപടി. കൊലപാതകത്തിനുപുറമേ തെളിവ് നശിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
2019 ഓഗസ്റ്റ് 31നാണ് അയല്‍വാസിയായ സജിതയെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. സംഭവത്തിന് ശേഷം ചെന്താമര കാട്ടിലേക്ക് ഒളിച്ചോടിയെങ്കിലും സെപ്തംബര്‍ 3ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.
Comments
No comments yet. Be the first to comment!
Leave a Comment