Saturday, July 25, 2026
Kerala News

കത്തിക്കയറി സ്വര്‍ണവില; പവന് 94,360 രൂപ

കത്തിക്കയറി സ്വര്‍ണവില; പവന് 94,360 രൂപ


കൊച്ചി: കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 300 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 2400 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത് . ഇതനുസരിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 11795 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 94,360 രൂപയുമായി.

സമീപ കാലത്തായി ഒറ്റ ദിവസം വര്‍ധിക്കുന്ന ഏറ്റവും വലിയ വില നിലവാരം ആണിത്. അന്താരാഷ്ട്ര സ്വര്‍ണവില 4165 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.76. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 102500 രൂപ എങ്കിലും നല്‍കണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment