കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.കുറ്റിക്കാട് സ്വദേശിനിയായ 58 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഒരാഴ്ച മുന്‍പാണ് പനി ബാധിച്ച് അമ്പത്തിയെട്ടുകാരി തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്. പിന്നീട് രോഗം കൂടുതലായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 3 ദിവസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം മൂര്‍ച്ഛിച്ച് മരിച്ച രണ്ടു പേരും കൊല്ലം സ്വദേശികളാണ്. ഇന്നലെയാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന ആല്‍ത്തറമൂട് സ്വദേശി മരിച്ചത്. സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.
അതേസമയം, സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌കജ്വരം ബാധിച്ച് മുപ്പതിലേറേ പേര്‍ ചികിത്സയില്‍ തുടരുകയാണ്. കൂടുതല്‍ രോഗികളും തെക്കന്‍ ജില്ലകളിലാണ്. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 108 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 24 മരണവും റിപ്പോര്‍ട്ട് ചെയ്തു. മിക്ക കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടില്ലെന്നതും ആശങ്കയാണ്.
Comments
No comments yet. Be the first to comment!
Leave a Comment