Saturday, July 25, 2026
Kerala News

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം



തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വര ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും കാസര്‍കോട് സ്വദേശിയായ ആറു വയസുകാരനുമാണ്  രോഗം കണ്ടെത്തിയത്. ഇരുവരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണുള്ളൂ. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

പാലക്കാട് കൊടുമ്പ് പഞ്ചായത്തില്‍ 62കാരനായ ഒരാളിനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇയാള്‍ ഒക്ടോബര്‍ അഞ്ചിന് ആദ്യമായി കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലുമെത്തി. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും, ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. എട്ടാം തീയതി രോഗം സ്ഥിരീകരിച്ചതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ രോഗി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമല്ല. അന്വേഷണത്തിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളില്‍ നിന്ന് സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി അയച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രദേശത്തെ പരിശോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു നടത്തി വരികയാണെന്ന് അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment