ന്യൂഡല്‍ഹി: കരൂരില്‍ 41 പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘത്തെ സുപ്രീംകോടതി പിരിച്ചുവിട്ടു. പകരം, പുതിയ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും അന്വേഷണം ഒരു വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (TVK) സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവും സംഘടന ഉന്നയിച്ചിരുന്നു. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുള്ള ആധവ് അര്‍ജുനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ടിവികെയുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതി ഇടപെട്ടത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വിരമിച്ച ജഡ്ജിയെ ഉടന്‍ തീരുമാനിക്കുമെന്ന് കോടതി വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment