Saturday, July 25, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: ഹൈദരാബാദിലേക്കും അന്വേഷണം വ്യാപിപ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈദരാബാദിലേക്കും അന്വേഷണം വ്യാപിപ്പിച്ചു



ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ഹൈദരാബാദ് വരെ വ്യാപിപ്പിച്ച് എസ്.ഐ.ടി. നടപടികള്‍ ശക്തമാക്കി. ചെന്നൈയ്ക്ക് പുറമെ ഹൈദരാബാദും അന്വേഷണത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശി നാഗേഷും പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയം.

നാലര കിലോ സ്വര്‍ണ്ണം കുറവ് വന്നത് ഹൈദരാബാദിലാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. സ്വര്‍ണ്ണപ്പാളികള്‍ ഹൈദരാബാദില്‍ വെച്ച് തട്ടിയെടുത്തതായും, അത് നാഗേഷിന്റെ സഹായത്തോടെയാണ് വിറ്റതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. നാഗേഷ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം തിരുവനന്തപുരം എത്തിയിട്ടുണ്ടെന്ന സൂചനകളും സംഘത്തിന് ലഭിച്ചിട്ടുണ്ട്.

എസ്.ഐ.ടി. തലവന്‍ എ.ഡി.ജി.പി. എച്ച്. വെങ്കിടേഷ് നാളെ സന്നിധാനത്തെത്തും. അതോടൊപ്പം, പ്രത്യേക അന്വേഷണം സംഘം പത്തനംതിട്ടയില്‍ യോഗം ചേരാനുമാണ് തീരുമാനം.


Related News

Comments

No comments yet. Be the first to comment!

Leave a Comment