Saturday, July 25, 2026
Kerala News

കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസിലേക്ക്

കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസിലേക്ക്


മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് എത്തിയ അദ്ദേഹം ഔപചാരികമായി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

2019-ല്‍ ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് സര്‍വീസില്‍ നിന്നും രാജിവച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് പറ്റിയ വേദിയാണ് കോണ്‍ഗ്രസ്, എന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നതിന് മുന്‍പ് അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞ സമയത്ത് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച വ്യക്തിയായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. കശ്മീരിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും, ഒരു പൗരന്‍ എന്ന നിലയില്‍ നിശബ്ദനായി നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

നോട്ടുനിരോധനം അടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കെതിരെയും കണ്ണന്‍ ഗോപിനാഥന്‍ തുറന്നുപറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ കുറ്റപത്രം നല്‍കിയതുമുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കെ കേന്ദ്രത്തിന്റെ പ്രതിച്ഛായ കളയാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു കേസുകള്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment