ഗാസാസിറ്റി: ഗാസയിലെ യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്ന അന്താരാഷ്ട്ര ഉച്ചകോടി തിങ്കളാഴ്ച ഈജിപ്തിലെ കയ്റോയിലുള്ള ഷരം അല്‍ ശൈഖില്‍ നടക്കും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസിയുടെയും അധ്യക്ഷതയിലാകും ഉച്ചകോടി. 20 രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും.
ഉച്ചകോടിക്ക് മുന്‍പുതന്നെ ബന്ദിമോചനമുണ്ടാകുമെന്ന് ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍പ്രകാരം തിങ്കളാഴ്ച ഉച്ചവരെയാണ് ഹമാസിന് ബന്ദിമോചനത്തിന് സമയം നല്‍കിയത്. 47 ഇസ്രയേല്‍ ബന്ദികളെയാണ് ഹമാസ് കൈമാറേണ്ടത്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്.
മോചിപ്പിക്കപ്പെട്ട ബന്ദികളുമായും കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയശേഷം ട്രംപ് ഈജിപ്തിലെ ഷാം അല്‍ ഷെയ്ഖില്‍ നടക്കുന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കും. ഇസ്രയേലും ഹമാസും ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മെര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ തുടങ്ങി 20 ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
Comments
No comments yet. Be the first to comment!
Leave a Comment