ആലപ്പുഴ: ശബരിമല വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്ത്. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്താണ് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കൊള്ള നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎം ചെങ്ങന്നൂര്‍ ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച, ദേവസ്വം ബോര്‍ഡ് അംഗം പി.ഡി. സന്തോഷ് കുമാറിനുള്ള സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കൊള്ള നടന്നത് അവരുടെ സര്‍ക്കാരിന്റെ കാലത്താണെന്നും എന്നാല്‍ ഇന്ന് യുഡിഎഫിന് വലിയ നൊമ്പരാണെന്നും സജി ചെറിയാന്‍ പരിഹസിച്ചു. യുഡിഎഫിന് വലിയ കണ്ണുനീരാണ്. എന്തൊരു നൊമ്പരമാണ്. കേരളം മൊത്തം ജാഥ നടത്തുന്നു, നിയമസഭയില്‍ പ്രതിഷേധം നടത്തുന്നു. യുഡിഎഫ് ഭരണകാലത്ത് ശബരിമലയിലെ റോഡുകളില്‍ കൂടി സഞ്ചരിക്കാന്‍ കഴിയില്ലായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് മികച്ച കുണ്ടും കുഴിയുമായിരുന്നു ശബരിമല റോഡുകളില്‍. സഞ്ചരിച്ചാല്‍ തിരിച്ചുവരുമ്പോള്‍ നട്ടെല്ല് കാണില്ല. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കൊള്ള നടന്നത് അവരുടെ സര്‍ക്കാരിന്റെ കാലത്താണ്- സജി ചെറിയാന്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment