തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നതിനിടെ ഇന്നും സര്‍വ്വകാല റെക്കോര്‍ഡ് രേഖപ്പെടുത്തി. ഇന്ന് പവന് 400 രൂപ വര്‍ധിച്ച് വിപണി വില വീണ്ടും 91,000 കടന്നു. നിലവില്‍ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 91,120 രൂപയാണ്.
വ്യാഴാഴ്ച 91,000 എന്ന റെക്കോര്‍ഡ് വില മറികടന്ന ശേഷം ഇന്നലെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷം വീണ്ടും ഉയരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 4,017 ഡോളറിലാണ്. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ $98,000-ത്തിന് മുകളില്‍ പണം ചെലവഴിക്കേണ്ടിവരും.
ചൈനയ്ക്ക് മുന്‍പ് ചുമത്തിയ 30 ശതമാനം തീരുവയ്ക്ക് പുറമേ അധികമായി ട്രംപ് 100 ശതമാനം തീരുവ കൂടി ചുമത്തിയതോടെ അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ ഇടിവുണ്ടായ സാഹചര്യത്തിലാകാം സ്വര്‍ണവില കൂടിയതെന്നും വിലയിരുത്തലുകള്‍ വരുന്നുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment