Sunday, July 26, 2026
Kerala News

യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് ദീക്ഷിത് അറസ്റ്റില്‍

യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് ദീക്ഷിത് അറസ്റ്റില്‍


പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് പിടിയില്‍. കാട്ടുകുളം സ്വദേശിയും കൊല്ലപ്പെട്ട വൈഷ്ണവിയുടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് പിടിയില്‍. കാട്ടുകുളം സ്വദേശിയും കൊല്ലപ്പെട്ട വൈഷ്ണവിയുടെ ഭര്‍ത്താവുമായ ദീക്ഷിതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ വൈഷ്ണവി (26) യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുമ്പാണ് വൈഷ്ണവിയും ദീക്ഷിതും വിവാഹിതരായത്.

ഇക്കഴിഞ്ഞ ഒമ്പതാം തീയതി രാത്രിയിലാണ് ദീക്ഷിത്, ഭാര്യക്ക് ശാരീരിക അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞ് വൈഷ്ണവിയെ മാങ്ങാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ബന്ധുക്കളെ വിവരം അറിയിച്ചതിന് പിന്നാലെ വൈഷ്ണവി ആശുപത്രിയില്‍ വെച്ച് മരിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈഷ്ണവിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ ദീക്ഷിത് കുറ്റം സമ്മതിച്ചു എന്നും മണ്ണാര്‍ക്കാട് ഡിവൈഎസ്പി വ്യക്തമാക്കി.

വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി, തെളിവുകള്‍ ശേഖരിച്ചു.




Related News

Comments

No comments yet. Be the first to comment!

Leave a Comment