തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ സര്‍ക്കാരിനെയും പൊലീസിനെയും ശക്തമായി വിമര്‍ശിച്ചു. സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളേയും പൊലീസ് ചോരയില്‍ മുക്കിയാലും അയ്യപ്പന്റെ സ്വര്‍ണം എവിടെയെന്ന ചോദ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അയ്യപ്പന്റെ പൊന്‍ എവിടെയെന്ന്, ആര്‍ക്കാണ് വിറ്റത്, എത്ര കോടിക്കാണ് വിറ്റത് - ഇതെല്ലാം അവസാനശ്വാസംവരെ ചോദിച്ചുകൊണ്ടിരിക്കും, രാഹുല്‍ വ്യക്തമാക്കി. അയ്യപ്പന്റെ പൊന്‍ കട്ടവന്മാരെ വെറുതെ വിടാന്‍ തങ്ങള്‍ ഒരിക്കലും ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാഫി പറമ്പിലിന് പൊലീസ് മര്‍ദനമേറ്റിട്ടില്ലെന്ന റൂറല്‍ എസ്പിയുടെ വാദം രാഹുല്‍ തള്ളി. ബൈജു എന്ന നൊട്ടോറിയസ് ക്രിമിനല്‍ കള്ളം പറഞ്ഞത് ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണം. റൂറല്‍ എസ് പി തന്റെ ജോലി നോക്കട്ടെ; സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പണി വേണ്ട. സിപിഐഎം നേതാക്കള്‍ പൊലീസിന്റെ അതിക്രമങ്ങളെ ന്യായീകരിക്കുന്നതില്‍ സഹതാപം മാത്രമേ തോന്നുന്നുള്ളുവെന്നും രാഹുല്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment