Sunday, July 26, 2026
Kerala News

സിപിഐഎമ്മിന് പ്രൊട്ടക്ഷന്‍ നല്‍കി യുഡിഎഫ് യോഗത്തെ കലക്കാന്‍ ശ്രമിച്ചു: കെ മുരളീധരന്‍

സിപിഐഎമ്മിന് പ്രൊട്ടക്ഷന്‍ നല്‍കി യുഡിഎഫ് യോഗത്തെ കലക്കാന്‍ ശ്രമിച്ചു: കെ മുരളീധരന്‍

തൃശൂര്‍: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരുക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സിപിഐഎം പ്രകടനത്തിന് പൊലീസ് അനുമതി കൊടുത്തു. സിപിഐഎമ്മിന് പ്രൊട്ടക്ഷന്‍ നല്‍കി യുഡിഎഫ് യോഗത്തെ കലക്കാന്‍ ശ്രമിച്ചുവെന്നും കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

ഷാഫി പറമ്പിലിനെതിരായ ആക്രമണം പൊലീസിന്റെ തെറ്റായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു എംപിയെ യാതൊരു മര്യാദയും കൂടാതെയാണ് പൊലീസ് തല്ലിയത്. സിപിഐഎമ്മിന് എന്തും ചെയ്യാം. കോണ്‍ഗ്രസിന് പ്രതിഷേധം നടത്തിക്കൂടയെന്ന് ആണോയെന്നും അദ്ദേഹം ചോദിച്ചു. ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്യണമെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണ കൊള്ളയിലും കെ മുരളീധരന്‍ പ്രതികരിച്ചു. അയ്യപ്പനെ വിഴുങ്ങാണ്ട് ഇരുന്നത് ഭാഗ്യമെന്നും അയ്യപ്പ സംഗമം കുളമാക്കാന്‍ ഉള്ള നീക്കമെന്നു മുഖ്യമന്ത്രി നാണമില്ലാതെ പറയുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമലയില്‍ യുവതി പ്രവേശനത്തിന്റെ അന്ന് മുതല്‍ ആചാര ലംഘനം ഉണ്ടായിയെന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment