Sunday, July 26, 2026
International News

സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക്

 സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക്



ഓസ്ലോ: 2025 ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് ലഭിച്ചു. ജനാധിപത്യത്തിനായുള്ള അക്ഷീണ പോരാട്ടവും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കാന്‍ നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് അവര്‍ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബല്‍ കമ്മിറ്റി അറിയിച്ചു.

വെനസ്വേലന്‍ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പാക്കാനും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെതിരെ നിലകൊള്ളാനും മച്ചാഡോ വര്‍ഷങ്ങളായി മുന്നണിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. സമാധാനപരമായ രാഷ്ട്രീയ മാറ്റത്തിന് വേണ്ടി ജനങ്ങളെ പ്രചോദിപ്പിച്ച അവര്‍, രാജ്യത്തെ പ്രതിപക്ഷ പ്രസ്ഥാനത്തിന്റെ മുഖമായി മാറിയിരുന്നു.

വെനസ്വേലയിലെ ജനങ്ങള്‍ക്ക് പ്രത്യാശയും സ്വാതന്ത്ര്യവും പുനര്‍നിര്‍മ്മിക്കാന്‍ വഴിയൊരുക്കിയ ധീരമായ രാഷ്ട്രീയ ഇടപെടലുകള്‍ മച്ചാഡോ നടത്തി. 


Related News

Comments

No comments yet. Be the first to comment!

Leave a Comment