കായംകുളം: എരുവ നളന്ദ കലാസാംസ്‌കാരിക ഗ്രന്ഥശാലയുടെ 34-ാം വാര്‍ഷികാഘോഷ യോഗത്തില്‍ സദാചാരത്തെക്കുറിച്ചുള്ള വിവാദ പ്രസംഗവുമായി കായംകുളം എംഎല്‍എ യു. പ്രതിഭ. സംസ്ഥാനത്തെ ചില ഉദ്ഘാടന പരിപാടികളില്‍ ഉടുപ്പിടാത്ത സിനിമ താരങ്ങളെ കൊണ്ടുവരുന്നത് പുതിയൊരു സംസ്‌കാരമായി മാറിയിരിക്കുന്നതായി പ്രതിഭ അഭിപ്രായപ്പെട്ടു.
ഇത്രയ്ക്ക് വായിനോക്കികള്‍ ആണോ കേരളത്തിലെ മനുഷ്യര്‍? ഉദ്ഘാടനങ്ങളില്‍ ഇത്തരം താരങ്ങള്‍ വന്നാല്‍ എല്ലാവരും അങ്ങോട്ടു പോയി ചുറ്റിപ്പറ്റും. ഇത്തരം രീതികള്‍ മാറ്റേണ്ടതാണ്. നമ്മള്‍ നമ്മുടെ അഭിപ്രായങ്ങള്‍ തുറന്നുകെ പറയണം. തുണി ഉടുക്കണം എന്ന് അവരോട് പറയാന്‍ തയാറാകണം. ഇനി സദാചാരം എന്ന പേരില്‍ എന്റെ നേരെ ആരും വരരുത് എന്നും എംഎല്‍എ പറഞ്ഞു.
വസ്ത്രം ധരിക്കാനും ധരിക്കാതിരിക്കാനും വ്യക്തികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. ദിഗംബരനായി നടക്കാന്‍ ആരും ആഗ്രഹിച്ചാല്‍, അതില്‍ ചോദ്യം ചോദിക്കേണ്ട അവകാശമില്ല. പക്ഷേ നമ്മള്‍ കൊടുക്കുന്നത് നമ്മുടെ ചുറ്റുപാടുമുള്ള മറ്റുള്ളവര്‍ കാണുന്നുണ്ട് എന്നും പ്രതിഭ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment