Sunday, July 26, 2026
Kerala News

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ എല്ലാം അക്കൗണ്ടുകളും പരിശോധിക്കണം; രമേശ് ചെന്നിത്തല

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ എല്ലാം അക്കൗണ്ടുകളും പരിശോധിക്കണം; രമേശ് ചെന്നിത്തല

പത്തനംതിട്ട:ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണമോഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ എല്ലാ അക്കൗണ്ടുകളും പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ വസ്തുതകള്‍ മുന്‍പ് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ബെഞ്ചിന്റെ അനുവാദമില്ലാതെ വാതില്‍പ്പടികളും ദ്വാരപാലക ശില്‍പങ്ങളും ഇളക്കിക്കൊണ്ടുപോയതാണ് സംഭവിച്ചതെന്നും, അത് ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ നടക്കാനിടയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അതിനിപ്പുറത്ത് വലിയ സ്രാവുകള്‍ ഉണ്ട്, അവരെ എന്തുകൊണ്ടാണ് പിടികൂടാത്തതെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയില്‍ നടന്ന സ്വര്‍ണമോഷണത്തില്‍ ദേവസ്വം മന്ത്രി, പ്രസിഡന്റ് എന്നിവര്‍ അറിഞ്ഞുകൊണ്ടാണ്. വിഷയത്തില്‍ ശരിയായ അന്വേഷണമാണ് നടത്തേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി നിലവിലുള്ള നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.



Related News

Comments

No comments yet. Be the first to comment!

Leave a Comment