Sunday, July 26, 2026
Kerala News

യോഗദണ്ഡും രുദ്രാക്ഷമാലയും മകന്റെ വഴിപാടായി അറ്റകുറ്റപ്പണി ചെയ്തത്; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍

യോഗദണ്ഡും രുദ്രാക്ഷമാലയും മകന്റെ വഴിപാടായി അറ്റകുറ്റപ്പണി ചെയ്തത്; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍



പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ യോഗദണ്ഡിന്റെയും രുദ്രാക്ഷമാലയുടെയും അറ്റകുറ്റപ്പണികള്‍ മകന്‍ വഴിപാടായി ഏറ്റെടുത്തതാണെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വ്യക്തമാക്കി. ക്ഷേത്രനടയ്ക്ക് മുന്നില്‍ വെച്ചാണ് അറ്റകുറ്റപ്പണികള്‍ നടത്തി തിരികെ സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്‌പോണ്‍സറെ പുറത്തുനിന്ന് കണ്ടെത്താന്‍ പറഞ്ഞപ്പോള്‍, ശബരിമലയുമായി ബന്ധമുള്ള കുടുംബമായതിനാല്‍ മകന്‍ വഴിപാടായി ഏറ്റെടുത്തു. യോഗദണ്ഡിന്റെ കാര്യത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം എനിക്കായിരുന്നു. നട അടച്ചശേഷം രാത്രി 11 മണിക്ക് എടുത്ത്, വിഷുവിന്റെ ദിവസം രാവിലെ തിരികെ സമര്‍പ്പിച്ചതാണ്. രുദ്രാക്ഷമാല കഴുകി നല്കിയത് തന്ത്രി പറഞ്ഞ പ്രകാരമായിരുന്നു, എന്ന് എ. പത്മകുമാര്‍ വിശദീകരിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുന്‍ പ്രസിഡന്റെന്ന നിലയില്‍ താന്‍ അറിഞ്ഞോ അറിയാതെയോ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സ്വര്‍ണം സൂക്ഷിക്കുന്ന സ്ഥലത്ത് ദേവസ്വം പ്രസിഡന്റിന് പ്രവേശനം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം കമ്മീഷണറും തിരുവാഭരണ കമ്മീഷണറുമാണ് സ്വര്‍ണം കണക്കെടുപ്പ് സമയത്ത് അങ്ങോട്ട് പോകുന്നത്. വെറും രണ്ടരവര്‍ഷം മാത്രമാണ് ദേവസ്വം പ്രസിഡന്റായി ഉണ്ടായിരുന്നത്. അതിനിടെ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരാളാല്‍ സാധിക്കില്ല, എന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment