തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയമാണ് അനുമതി തള്ളിയ നടപടി സ്വീകരിച്ചത്. അനുമതി നിഷേധിച്ചെന്ന അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.
വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. മന്ത്രി സജി ചെറിയാനും സംഘത്തോടൊപ്പം പോകാനായിരുന്നു തീരുമാനം.
ഈ മാസം 16ന് ബഹ്റൈനില്‍ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അന്ന് രാത്രി ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പൊതുപരിപാടി നിശ്ചയിച്ചിരുന്നു. പ്രവാസികള്‍ക്കായി ഇടത് സര്‍ക്കാര്‍ കൈകൊണ്ട നടപടികളും പുതിയ പദ്ധതികളും അവതരിപ്പിക്കാനുമായിരുന്നു ലക്ഷ്യം. നോര്‍ക്ക, മലയാളം മിഷന്‍ തുടങ്ങിയ പരിപാടികളിലും പങ്കെടുക്കാനായിരുന്നു തീരുമാനം.
ബഹ്റൈനിന് പിന്നാലെ 17ന് ദമാമിലും, 18ന് ജിദ്ദയിലും, 19ന് റിയാദിലുമുള്ള പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ ഉദ്ദേശിച്ചിരുന്നു. തുടര്‍ന്ന് 24, 25 തീയതികളില്‍ ഒമാനിലെ മസ്‌കത്ത്, സലാല തുടങ്ങിയ സ്ഥലങ്ങളിലെയും 30ന് ഖത്തറിലെയും യോഗങ്ങളില്‍ പങ്കെടുക്കാനും പദ്ധതി ഉണ്ടായിരുന്നു. നവംബര്‍ 7ന് കുവൈത്തും 9ന് അബുദാബിയിലുമാണ് അവസാന ഘട്ട പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. കേന്ദ്ര അനുമതി നിഷേധിച്ചതോടെ ഗള്‍ഫ് പര്യടന പരിപാടി നിലവില്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment