Sunday, July 26, 2026
Kerala News

ശബരിമല സ്വര്‍ണ മോഷണം: കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം

ശബരിമല സ്വര്‍ണ മോഷണം: കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം

ശബരിമല സ്വര്‍ണമോഷണത്തില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം. ലോക്കല്‍ പൊലീസിനാണ് ഉന്നതതല നിര്‍ദേശം ലഭിച്ചിരിക്കുന്നത്.  ഇന്നോ നാളെയോ ആയി കേസെടുക്കാനാണ് സാധ്യത. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതിചേര്‍ക്കും. എഫ്‌ഐആര്‍ എസ്‌ഐടിക്ക് കൈമാറാന്‍ ആണ് ധാരണ.

ഹൈക്കോടതിയില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയായിരിക്കും പമ്പാസ്റ്റേഷനിലെ പൊലീസ് കേസെടുക്കുക. സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് പമ്പാ സ്റ്റേഷനില്‍ മാത്രം ആറോളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ ചില പരാതികളില്‍ പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പരാതികളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. 

അതേസമയം, സ്വര്‍ണം മോഷണം പോയിട്ടുണ്ടെന്ന് ഉറപ്പിക്കുകയാണ് ദേവസ്വം വിജിലന്‍സ് പൂര്‍ണ റിപ്പോര്‍ട്ട് . ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ട്. ചെന്നൈയില്‍ എത്തിച്ചത് പുതിയ ചെമ്പ് പാളിയെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ മൊഴി നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ സ്വര്‍ണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയാണെന്നും സ്വര്‍ണം പൊതിഞ്ഞവ ആയിരുന്നില്ലെന്നും കാലപ്പഴക്കം ഉണ്ടായിരുന്നില്ലെന്നുമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ നിര്‍ണായക മൊഴി.









Related News

Comments

No comments yet. Be the first to comment!

Leave a Comment