ടെല്‍ അവീവ്: ഗാസ സമാധാനത്തിലേക്ക്. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ കൈമാറുന്ന നടപടികളാരംഭിക്കും. വെടിനിര്‍ത്തലും 24 മണിക്കൂറിനുള്ളില്‍ നിലവില്‍ വരും.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദി മോചനം ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡനറ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്കന്‍ സൈന്യം നിരീക്ഷിക്കും. 200 സൈനിക ട്രൂപ്പുകളുടെ ബഹുരാഷ്ട്ര സേനയ്ക്ക് അമേരിക്ക നേതൃത്വം നല്‍കും. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും സൈനിക സന്നാഹത്തില്‍ ഉള്‍പ്പെടും.
സമാധാന കരാറിന്റെ ഭാഗമായി ഇസ്രയേല്‍ സൈന്യം ഗാസയുടെ ചിലഭാഗങ്ങളില്‍ നിന്ന് പിന്മാറും. ഗാസയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകള്‍ക്കും പ്രവേശിക്കാന്‍ അനുമതി ലഭിക്കും. ഇരുപക്ഷവും തമ്മിലുള്ള കരാര്‍ ഒപ്പിടുന്നതിന് സാക്ഷിയാകാന്‍ ട്രംപും ഈജിപ്തിലേക്ക് എത്തിയേക്കും.
Comments
No comments yet. Be the first to comment!
Leave a Comment