Sunday, July 26, 2026
Kerala News

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിര്‍ണായക ചര്‍ച്ച ഇന്ന്

 പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിര്‍ണായക ചര്‍ച്ച ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിയ്ക്കാണ് കൂടിക്കാഴ്ച നടക്കുക. മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നത് ഉള്‍പ്പെടെയുള്ള കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കും.

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് 260 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചിരുന്നത്. ഈ തുക പുനരുധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണെന്നും അര്‍ഹമായ തുക അനുവദിക്കണമെന്നുമാണ് ആവശ്യം. 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് എന്ന ആവശ്യം നേരത്തെ തന്നെ കേരളം മുന്നോട്ട് വെച്ചിരുന്നു. 

രണ്ടുദിവസത്തെ നിര്‍ണായ കൂടിക്കാഴ്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകീട്ട് 4 ന് തിരികെ കേരളത്തിലേക്ക് മടങ്ങും. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , ആരോഗ്യമന്ത്രി ജെ പി നദ്ദ , ധനമന്ത്രി നിര്‍മലാ സീതാരാമന്‍, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment