Sunday, July 26, 2026
Kerala News

കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍ തീപിടുത്തം; പത്ത് കടകളിലേക്ക് തീ പടര്‍ന്നു

കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍ തീപിടുത്തം; പത്ത് കടകളിലേക്ക് തീ പടര്‍ന്നു

കണ്ണൂര്‍ തളിപ്പറമ്പില്‍ കടകള്‍ക്ക് തീപിടിച്ചു. പത്ത് കടകളിലേക്ക് തീ പടര്‍ന്നു. ബസ്റ്റാന്‍ഡിന് സമീപത്തെ കെ വി കോംപ്ലക്‌സിലെ കടകളിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് യുണിറ്റ് ഫയര്‍ ഫോഴ്സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. അഗ്‌നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും തീ അണക്കാന്‍ ശ്രമിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ദുരന്തത്തില്‍ കണക്കാക്കുന്നത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment