തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ കലക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. അയ്യപ്പന്റെ സ്വത്ത് സര്‍ക്കാര്‍ കൊള്ളയടിച്ചെന്ന ആരോപണവുമായി നടത്തിയ പ്രതിഷേധ പരിപാടികളില്‍ കാസര്‍കോടും കോഴിക്കോടും പാലക്കാടും സംഘര്‍ഷങ്ങള്‍ ഉണ്ടായി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സ്വര്‍ണമോഷണത്തിനെതിരെ ജില്ലാ ഭരണസമിതികളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബിജെപി മുമ്പ് ആഹ്വാനം ചെയ്തിരുന്നു. കൊല്ലത്ത് പി.കെ. കൃഷ്ണദാസും, ആലപ്പുഴയില്‍ ശോഭ സുരേന്ദ്രനും മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ടയില്‍ കുമ്മനം രാജശേഖരന്‍, അഡ്വ. എസ്. സുരേഷ്, ഇടുക്കിയില്‍ പി. സുധീര്‍, കോട്ടയത്ത് അനൂപ് ആന്റണി, സി. കൃഷ്ണകുമാര്‍, എറണാകുളത്ത് വി. മുരളീധരന്‍, തൃശൂരില്‍ സി.കെ. പത്മനാഭന്‍, പാലക്കാട് ബി. ഗോപാലകൃഷ്ണന്‍, മലപ്പുറം കെ.കെ. അനീഷ് കുമാര്‍, വയനാട് എം.ടി. രമേശ്, കോഴിക്കോട് കെ. സുരേന്ദ്രന്‍, കണ്ണൂര്‍ വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കാസര്‍ഗോഡ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഇന്നുള്ള സമര പരിപാടികള്‍ നടന്നത്.
Comments
No comments yet. Be the first to comment!
Leave a Comment