മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍. ആഭ്യന്തരമന്ത്രി അമിത് ഷാ യുമായും മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ പതിനൊന്നിനാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ച. നാളെ പ്രധാനമനമന്ത്രിയെയും കാണും. നാളെ രാവിലെ പത്ത് മണിക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി എന്നിവരുമായും കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ട്.
മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി എ മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മുണ്ടക്കൈ-ചൂരല്‍മല പ്രത്യേക സാമ്പത്തിക പാക്കേജ്, ദേശീയ പാത വികസനം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. പ്രധാനമായും വയനാട് ദുരന്തനിവാരണത്തിനായുള്ള ധനസഹായമാണ് കൂടിക്കാഴ്ചയിലെ അജണ്ട. അതില്‍ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് എന്ന ആവശ്യം നേരത്തെ തന്നെ കേരളം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ കേന്ദ്രം അനുവദിച്ചത് 260.56 കോടി രൂപയായിരുന്നു.
കേരളം ആവശ്യപ്പെട്ടതിന്റെ എട്ടില്‍ ഒന്നു തുക പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും കേരളത്തോടുള്ള അനീതിയും അവഗണനയും അവസാനിപ്പിച്ച് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് അര്‍ഹമായ സഹായം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കണമെന്നുമാണ് നിലവിലെ ആവശ്യം. ദുരന്തം നടന്ന് 14 മാസത്തിനു ശേഷമാണ് കേന്ദ്രം തുക അനുവദിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment