ഭൂട്ടാനില് നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ദുല്ഖര് സല്മാനെയും അമിത് ചക്കാലയ്ക്കലിനെയും ചോദ്യം ചെയ്യാന് ഇഡി. ഇരുവര്ക്കും ഇഡി നോട്ടീസ് നല്കും. ബാങ്ക് അക്കൗണ്ട് വിവരങ്ങള് ഹാജരാക്കാന് ഇരുവര്ക്കും ഇഡി നിര്ദേശം നല്കി.
ഇന്നലെ ഇഡി റെയ്ഡില് പിടിച്ചെടുത്ത രേഖകള് പരിശോധിച്ച ശേഷമായിരിക്കും നടപടി. ഇതിനായി ഇഡി കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില് അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ദുല്ഖര് സല്മാനില് നിന്ന് ഉള്പ്പെടെ ലഭിച്ച മൊഴികളും സംഘം ഇന്ന് പരിശോധിക്കും.
കേസില് ഇ.സി.ഐ.ആര്. രജിസ്റ്റര് ചെയ്യുന്നത് ഉള്പ്പെടെയുള്ള കാര്യങ്ങള് വിശദമായി പരിശോധിക്കും. നിയമോപദേശത്തിനും ശേഷമായിരിക്കും തീരുമാനം എടുക്കുക. ദുല്ഖര് ഉള്പ്പെടെയുള്ളവര് ഫെമ ചട്ടം ലംഘിച്ചുവെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്. ഫെമ ചട്ടത്തിലെ 3,4,8 വകുപ്പുകളുടെ ലംഘനം നടന്നിട്ടുണ്ട് എന്നാണ് വിവരം.
ഇന്നലെ 13 മണിക്കൂര് നീണ്ടുനിന്ന പരിശോധന പൂര്ത്തിയാക്കിയാണ് എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര് ദുല്ഖറിന്റെ എളംകുളത്തെ വീട്ടില് നിന്ന് മടങ്ങിയത്. നിയമപരമായ നടപടിക്രമങ്ങള് പൂര്ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുല്ഖര് അന്വേഷണ സംഘത്തിന് മൊഴി നല്കിയിരുന്നു. വാഹനങ്ങളുടെ രേഖകള്, ഉടമസ്ഥ വിവരങ്ങള്, പണം നല്കിയ രീതി തുടങ്ങിയ വിവാദങ്ങളാണ് ഇ ഡി നടനില് നിന്നും തേടിയത്.
Comments
No comments yet. Be the first to comment!
Leave a Comment