Sunday, July 26, 2026
Kerala News

ശബരിമല സ്വര്‍ണപ്പാളി വിവാദം: വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി

ശബരിമല സ്വര്‍ണപ്പാളി വിവാദം: വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി


ശബരിമല സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി ദേവസ്വം ബോര്‍ഡ്. വിരമിച്ച മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ. എസ്. ബൈജു എന്നിവര്‍ക്കെതിരെയാണ് നടപടി ആരംഭിച്ചത്. ഇരുവരുടെയും വിരമിക്കല്‍ ആനുകൂല്യം തടയാന്‍ ദേവസ്വം കമ്മീഷണറോട് നിര്‍ദ്ദേശം നല്‍കും. ഇതിനകം കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരികെ വാങ്ങാനുള്ള നടപടികളും ആലോചനയിലാണ് ദേവസ്വം ബോര്‍ഡ്.

ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായതായി വ്യക്തമാക്കിയിരുന്നു. അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, തിരുവാഭരണം കമ്മീഷണര്‍ കെ. എസ്. ബൈജു, എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് എന്നിവര്‍ക്കെതിരെയായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.

മുരാരി ബാബുവിനെ നേരത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2019-ല്‍ സ്വര്‍ണ്ണ പാളിയെ ചെമ്പ് പാളി എന്ന് തെറ്റായി രേഖപ്പെടുത്തിയതും 2025-ല്‍ സ്വര്‍ണ്ണ പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ ഏല്‍പ്പിക്കണമെന്ന നിര്‍ദേശം ഫയലില്‍ രേഖപ്പെടുത്തിയതും മുരാരി ബാബുവായിരുന്നു. നിലവില്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥാനത്താണ് അദ്ദേഹം.

ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത് ഗുരുതര വീഴ്ചയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവില്‍ വ്യക്തമാക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment