ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം സമരമുഖത്തേക്ക് നീങ്ങുകയാണ്. കോണ്‍ഗ്രസിന് പുറമേ യുഡിഎഫും ബിജെപിയും സമരപരിപാടികള്‍ പ്രഖ്യാപിച്ചു.
യുഡിഎഫ് ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് പദയാത്ര സംഘടിപ്പിക്കും. കോണ്‍ഗ്രസിന്റെ നാല് മേഖലാജാഥകളുടെ പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് നടക്കും.
അതേസമയം, ബിജെപിയും വിഷയത്തില്‍ രംഗത്തേക്ക് കടന്നു. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച അതേ ശക്തികളാണ് മോഷണത്തിന് പിന്നിലെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചത്. നാളെ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഒക്ടോബര്‍ 9, 10 തീയതികളില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. തുടര്‍ന്ന് പഞ്ചായത്ത് തല സമരങ്ങള്‍ നടത്തി, പിന്നീട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരകേന്ദ്രം രൂപീകരിക്കുമെന്നും എം.ടി. രമേശ് പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment